01:46am 18 June 2026
NEWS
പട്ടാളപ്പുഴു ഉപയോഗിച്ച് ജൈവമാലിന്യ സംസ്‌കരണം
സിഎംഎഫ്ആർഐയിൽ പരിശീലനം 20ന്

17/06/2026  03:39 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പട്ടാളപ്പുഴു ഉപയോഗിച്ച് ജൈവമാലിന്യ സംസ്‌കരണം സിഎംഎഫ്ആർഐയിൽ പരിശീലനം 20ന്

 

കൊച്ചി: പി എം കിസാൻ 23-ാമത് ഗഡുവിതരണത്തോടനുബന്ധിച്ച്,് പട്ടാളപ്പുഴുവിനെ ഉപയോഗിച്ചുള്ള ജൈവമാലിന്യ സംസ്‌കരണത്തെ കുറിച്ച് ജൂൺ 20ന് സിഎംഎഫ്ആർഐയിൽ പരിശീലനം സംഘടിപ്പിക്കും. ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന പരിപാടിയിൽ പട്ടാളപ്പുഴു ലാർവ ഗുണമേൻമയുള്ള മത്സ്യത്തീറ്റയായി ഉപയോഗിക്കുന്ന രീതി പരിചയപ്പെടുത്തും. പങ്കെടുക്കുന്നവർക്ക് പട്ടാളപ്പുഴു അധിഷ്ടിത വളവും അവയുടെ ലാർവയും സൗജ്യന്യമായി വിതരണം ചെയ്യും. സിഎംഎഫ്ആർഐയുടെ പട്ടാളപ്പുഴു വളർത്തൽ യൂണിറ്റ്, മറൈൻ റിസർച്ച് അക്വേറിയം, മറൈൻ മെഗാഫോണ മ്യൂസിയം എന്നിവ സന്ദർശിക്കാനുള്ള അവസരമുണ്ടാകും. പി എം കിസാൻ ഗഡുവിതരണ പരിപാടിയുടെ തത്സമയ സംപ്രേഷണവുമുണ്ടാകും. 

കർഷകർ, സംരംഭകർ, വിദ്യാർത്ഥികൾ എന്നിവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ 9048460384, 8921837939. പ്രവേശനം സൗജന്യമാണ്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img